
പിഎസ്.സി പരീക്ഷ ഒന്നുമില്ലാതെ കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ടൂറിസം വകുപ്പിനു കീഴിലുള്ള ഗുരുവായൂർ ഗവ. ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകൾ ഇങ്ങനെ
ഫുഡ് & ബിവറേജ് സർവ്വീസ് സ്റ്റാഫ് -5
ഹൗസ് കീപ്പിംഗ് സ്റ്റാഫ് -5
കുക്ക് -3
അസിസ്റ്റന്റ് കുക്ക് – 3
റിസപ്ഷനിസ്റ്റ് – 2
കിച്ചൺ മേട്ടി -3
ഫുഡ് & ബിവറേജ് സ്റ്റാഫ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രീ-ഡിഗ്രി /10 +2 പാസ്സായിരിക്കണം
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് ആൻഡ് ബിവറേജ്സ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് ആൻഡ് ബിവറേജ്സ് സർവീസിൽ ഒരു വർഷ ഡിപ്ലോമ വിജയിച്ചിരിക്കണം.
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ വെയ്റ്റർ/ ബട്ടർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
ഹൗസ് കീപ്പിങ് സ്റ്റാഫ്
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്..
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഒരു വർഷ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.
കുക്ക്
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും കുക്കറി / ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ വിജയിച്ചിരിക്കണം
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് കുക്ക്
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
റിസപ്ഷനിസ്റ്റ്
പ്രീ-ഡിഗ്രി /10 +2 പാസ്സായിരിക്കണം
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ് / റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
കിച്ചൺ മേട്ടി
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
വയസ്സ് :
മേൽ പറഞ്ഞ തസ്തികകളിലേക്ക് 18- 36 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ സമുദായങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.
മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും.ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും.
അപേക്ഷകർ അതാത് ഉറപ്പുവരുത്തേണ്ടതാണ്. തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം
അപേക്ഷകൾ www.keralatourism.gov.in എന്ന വെബ്സൈറ്റിൽ നിന്നും ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്.നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 07-07-2025 വൈകുന്നേരം 5 മണി ആയിരിക്കും.