
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഒൻപതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇയാൾ കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞവർഷം ഡിസംബറില്‍ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ നെടുമ്പ്രം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് കഴിഞ്ഞ ഡിസംബറില്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കാറില്‍ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ കൊണ്ടുപോവുകയും കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തിട്ടുണ്ട്.
ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ കുട്ടിക്ക് അയച്ചത് കൂടാതെ ഇയാള്‍ കുട്ടിയോട് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വനിതാ പൊലീസ് ജൂണ്‍ 20 ന് വൈകിട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊടിയാടിയിലെ വീട്ടില്‍ നിന്നും ജൂണ്‍ 21 ന് രാവിലെ 11.15 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു തിരിച്ചറിഞ്ഞ ശേഷമായിരുന്നു നടപടികള്‍.