സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ജൂലൈ എട്ടിന്; 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

Spread the love

കോട്ടയം : ലിമിറ്റഡ് സ്റ്റോപ്പ് ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ എട്ടിന് പണിമുടക്കും. ഉന്നയിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ലിമിറ്റഡ് സ്റ്റോപ്പ് ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്ന കരിനിയമം പിന്‍വലിക്കുക, ഇ-ചലാന്‍ വഴിയുള്ള അന്യായ പിഴ ചുമത്തലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വകാര്യ ബസുകളിലും കെഎസ്‌ആര്‍ടിസിയിലും ഒരുപോലെ സ്‌പോട്ട് ടിക്കറ്റ് സമ്ബ്രദായം നടപ്പിലാക്കണം, വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group