
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ.
ഇവിടത്തെ വിദഗ്ധ ഡോക്ടർമാർക്കു പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഏഴംഗ സ്പെഷലിസ്റ്റ് മെഡിക്കൽ സംഘം സർക്കാരിന്റെ നിർദേശ പ്രകാരം എത്തി വിഎസിനെ പരിശോധിക്കുകയും അദ്ദേഹത്തിനു ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.
കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group