
കാസർഗോഡ്: മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകള്‍.
ചെങ്കള, ചേറൂരില്‍ എം വി സക്കറിയ്യയുടെ വീട്ടില്‍ നിന്നാണ് 40 കൊമേഴ്സ്യല്‍ സിലിണ്ടറുകളും 160 ഗാർഹിക ഗ്യാസ് സിലിണ്ടറുകളും അടക്കം 200 സിലിണ്ടറുകൾ പിടിച്ചെടുത്തത്. ഭാരത് ഗ്യാസ്, എച്ച് പി എന്നിവയുടെ ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധിക്കാൻ എത്തിയത്. എന്നാൽ കണ്ടത്തിയത് അനധികൃതമായി സൂക്ഷിച്ച 200 ഗ്യാസ് സിലിണ്ടറുകളായിരുന്നു.