ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ ചിങ്ങവനം പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം: ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ വെച്ച് പന്നിമറ്റം സ്വദേശി എബിനെ ആക്രമിച്ചു പരുക്ക് ഏൽപ്പിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ.പന്നിമറ്റം അജിത് വി.കെ എന്ന പൂക്കുറ്റി അജിത്ത്(24), മണക്കാട് കണ്ണൻ വി.കെ(25) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ ജൂൺ 2ന് യുവാവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് രാത്രി ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് പ്രതികൾ യുവാവിനെ ചീത്ത വിളിക്കുകയും റെയിൽവേ പാളത്തിലെ കല്ലുകൾ എടുത്തെറിയുകയും ചെയ്തു.

കല്ലേറ് കൊള്ളാതിരിക്കാൻ എബിൻ തലയിൽ വച്ച ഹെൽമെറ്റ് പ്രതികളിൽ ഒരാൾ
ഊരിയെടുത്ത് ഹെൽമെറ്റ് കൊണ്ട് തലക്ക് അടിച്ചു. പ്രതികൾ യുവാവിനെ അടിക്കുകയും ഇടിക്കുകയും ചെയ്ത് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എൻഡിപിഎസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.