ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടകളിൽനിന്ന് വാങ്ങുന്നവരാണോ നിങ്ങൾ? ഒന്ന് സൂക്ഷിച്ചുക്കൊള്ളൂ; ഈ കാര്യങ്ങൾ ഇനിയും നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും!

Spread the love

തിരക്കേറിയ ജീവിതത്തിൽ എല്ലാ പണികളും എളുപ്പത്തിൽ തീർക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. അത്തരത്തിലുള്ള ആളുകൾക്കും പാചകത്തോട് തീരെ താല്പര്യമില്ലാത്തവർക്കും ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് റേഡി ടു ഈറ്റ് ഉൽപ്പന്നങ്ങൾ.

നമുക്ക് ആവശ്യമായ എന്തും റെഡി ടു ഈറ്റ് ആയി കടകളില്‍ നിന്ന് ലഭിക്കും. പണി കുറയ്ക്കാൻ വേണ്ടി എല്ലാവരും കടകളില്‍ നിന്ന് തന്നെയാണ് ഇത്തരം സാധനങ്ങള്‍ വാങ്ങുന്നത്.

ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ഭക്ഷണങ്ങളില്‍ ഒഴിച്ച്‌ കൂടാൻ പറ്റാത്ത സാധനങ്ങളാണ്. മുൻപൊക്കെ വീടുകളിൽ ആഹാരം തയ്യാറാക്കുമ്പോൾ ഇവ ചതച്ചോ അരച്ചോ ആണ് വിഭവങ്ങളിൽ ചേർക്കാറുള്ളത്. എന്നാലിപ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നമുക്ക് റെഡി മെയ്ഡ് ആയി കടകളിൽ നിന്നുതന്നെ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും തൊലി കളഞ്ഞ് പിന്നെയത്‌ എല്ലാം കൂടി മിക്‌സിയില്‍ ഇട്ട്‌ അടിച്ചെടുത്തുവരുന്ന സമയവും മെനക്കേടുമെല്ലാം ഒഴിവാക്കാനാണ് ഈ ജിഞ്ചര്‍ ഗാര്‍ലിക്‌ പേസ്‌റ്റ്‌ ആളുകൾ വാങ്ങുന്നത്. എന്നാൽ, കടയില്‍ നിന്ന് ലഭിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നൂറ്ശതമാനം സുരക്ഷിതമല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

ഇത്തരത്തിൽ ആരോഗ്യ വിദഗ്ധർ പറയാനുള്ള കാരണം, ഈ പേസ്റ്റുകളിൽ പ്രിസര്‍വേറ്റീവുകളും അഡിറ്റീവുകളും രാസവസ്‌തുക്കളും അമിതമായി അടങ്ങിയിരിക്കുന്നത് കൊണ്ടാണ്. ഈ പായ്ക്കറ്റുകളില്‍ പൊതുവേ ഉപയോഗിക്കുന്ന ചേരുവകളാണ്‌ സിട്രിക്‌ ആസിഡും, സാന്തം ഗമ്മും സിന്തറ്റിക്‌ ഫുഡ്‌ കളറുകളും. ഇവ അധികമായി ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പേസ്റ്റിന്റെ മണത്തിൽ മാറ്റമുണ്ടാകുക, അതിന്റെ നിറത്തിൽ വ്യത്യാസം കാണപ്പെടുക, ഒട്ടിപ്പിടിക്കുക, അല്ലെങ്കിൽ വെള്ളം പോലെ ദ്രവാവസ്ഥയിലാകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ആ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.