ബിഎസ്എന്‍എല്‍ സിം ഉപഭോക്താക്കള്‍ക്ക് ലോട്ടറി, ഒരു രൂപയ്ക്ക് ഒരു ജിബി ഡാറ്റ! സ്പെഷ്യല്‍ 400 രൂപ റീചാര്‍ജ് ഇന്നുകൂടി

Spread the love

ദില്ലി: ഉപഭോക്താക്കള്‍ക്കായി വമ്പന്‍ പ്രഖ്യാപനവുമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ഒരു ജിബിക്ക് ഒരു രൂപ എന്ന നിലയില്‍ 400 രൂപയ്ക്ക് 400 ജിബി അതിവേഗ 4ജി ഡാറ്റയാണ് ബിഎസ്എന്‍എല്ലിന്‍റെ വാഗ്‌ദാനം. പരിമിതകാലത്തേക്കാണ് ബിഎസ്എന്‍എല്‍ ഈ പ്രത്യേക ഡാറ്റാ പ്ലാന്‍ റീചാര്‍ജ് സൗകര്യം നല്‍കുന്നത്. 400 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്യാന്‍ ഇന്നുകൂടി മാത്രമേ ഉപഭോക്താക്കള്‍ക്ക് അവസരമുള്ളൂ.

ജൂണ്‍ 28 മുതല്‍ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്‍റെ 400 രൂപയുടെ പുതിയ സ്പെഷ്യല്‍ ഡാറ്റാ റീചാര്‍ജ് പാക്കേജ് ലഭിച്ചുതുടങ്ങി. 40 ദിവസം വാലിഡിറ്റിയില്‍ 400 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഇന്നുവരെ (ജൂലൈ 1) ഈ ഓഫര്‍ പ്രകാരം റീചാര്‍ജ് ചെയ്യാം. ഈ പ്ലാനിനൊപ്പം കോള്‍, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. അതിനാല്‍ കോളിനും എസ്എംഎസിനുമായി മറ്റ് പാക്കുകളെ ഇതിനൊപ്പം ആശ്രയിക്കേണ്ടിവരും. 400 ജിബി പരിധി കഴിഞ്ഞാല്‍ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 90,000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ ഭാഗമായാണ് ഈ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്.

ബിഎസ്എന്‍എല്‍ 4ജി വ്യാപനം പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തിയിലാണ്. ഒരുലക്ഷം 4ജി ടവറുകള്‍ എന്ന പ്രാഥമിക ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുക്കുന്നു. അതേസമയം 5ജി സേവനം രാജ്യത്ത് ക്യൂ-5ജി എന്ന പേരില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചില നഗരങ്ങളിലും സിറ്റികളിലും ഇതിനകം ക്യൂ-5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് സര്‍വീസ് ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. സിം കാര്‍ഡ് ഇല്ലാതെ തന്നെ അതിവേഗ 5ജി ഇന്‍റര്‍നെറ്റ് ലഭിക്കുന്ന പദ്ധതിയാണ് ക്യൂ-5ജി എഫ്‌ഡബ്ല്യൂഎ. കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി 5ജി ട്രയല്‍ ദില്ലി, ജയ്‌പൂര്‍, ലക്‌നൗ, ചണ്ഡിഗഢ്, ഭോപ്പാല്‍, കൊല്‍ക്കത്ത, പാറ്റ്‌ന, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശീയമായ സാങ്കേതികവിദ്യയിലാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 5ജി സേവനം ഒരുക്കുന്നത്. വരും മാസങ്ങളില്‍ ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.