
ചെന്നൈ: ചെന്നൈയിൽ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ എട്ട് വയസ്സുകാരിയെ എസ്‌ഐയുടെ വീട്ടില്‍ അവശനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്.
വൈകുണ്ഠപുരത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് നുങ്കമ്ബാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അവശനിലയില്‍ കണ്ടെത്തിയതെന്നാണ് കുടുംബത്തിന്റെ പരാതി.
പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നുവെന്നും, എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ എസ്‌ഐ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ഇയാളുടെ വീടു വളയുകയും, പിന്നീട് നുങ്കമ്ബാക്കം പൊലീസ് ഇടപെട്ട് പെൺകുട്ടിയെയും ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികൾ ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി. പീഡനത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും കുട്ടി മൊഴി നല്‍കി. എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്.