തലമുടി തഴച്ച് വളരാന്‍ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങള്‍

Spread the love

കോട്ടയം: തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി തഴച്ച് വളരാന്‍ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. തലമുടി വളരാന്‍ ഏറെ പ്രധാനപ്പെട്ടതാണ് പ്രോട്ടീന്‍. മുട്ടയില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ചീര

അയേണ്‍, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

3. നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ്, ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

4. ഗ്രീക്ക് യോഗര്‍ട്ട്

പ്രോട്ടീനും, പ്രോബയോട്ടിക് ഗുണങ്ങളും അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

5. മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

6. പയറുവര്‍ഗങ്ങള്‍

പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.