എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

Spread the love

കൊല്ലം  :  എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.

കൊല്ലം ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു.

കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എഐഎസ്എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങൾ എഐഎസ്എഫ് ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അതുൽ ആണ് ജില്ലാ നേതാക്കളെ മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകൾ എസ്എഫ്‌ഐക്ക് ഉണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു.

ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എഐഎസ്എഫെന്നും എസ്എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്. സെക്രട്ടറി എന്നിവരാണ് ടികെഎം കോളജിൽ എത്തി പ്രശ്‌നമുണ്ടാക്കിയതെന്നും എഐഎസ്എഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.