
വിഴിഞ്ഞം: മത്സ്യബന്ധന സീസൺ വരവറിയിച്ച് വിഴിഞ്ഞം തീരത്ത് കൊഴിയാള മത്സ്യങ്ങൾ. ഇതോടെ തൊഴിലാളികള്‍ക്ക് ആവേശം ഇരട്ടിയായി. കടൽ ശാന്തമായതിനെ തുടർന്ന് വ്യാപകമായി തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനായി പോവുകയും വള്ളങ്ങളിൽ നിറയെ കൊഴിയാളയുമായി തിരികെ എത്തുകയും ചെയ്തിരുന്നു.
2400 രൂപയായിരുന്നു ഒരു കുട്ട കൊഴിയാളയുടെ രാവിലത്തെ വില. എന്നാൽ വൈകാതെ തന്നെ ഇത് 400 രൂപയിലേക്ക് താഴ്ന്നു. മത്സ്യം വാങ്ങാൻ ആളില്ലാതിരുന്നതാണ് വിലയിടിയാനുള്ള കാരണം. വിലയിൽ കുറവുണ്ടായിട്ടും കച്ചവടക്കാരോ നാട്ടുകാരോ മത്സ്യം വാങ്ങാനെത്തിയില്ല.
ഇതോടെ വളം നിര്‍മ്മാണ കമ്പനിയിലേക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങി. കാലവര്‍ഷം കനിഞ്ഞാല്‍ ഇനി തീരത്ത് ചാകരക്കാലമാകും ഉണ്ടാകുക. കൊഴിയാളക്കൊപ്പം കല്ലന്‍ കണവയുള്‍പ്പെടെ മറ്റ് മത്സ്യങ്ങളും ലഭിച്ചെങ്കിലും അളവ് കുറവായതിനാല്‍ വന്‍ വിലയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സംസ്ഥാനത്ത് മത്സ്യ വില കുത്തനെ ഉയരുകയാണ്. ട്രോളിംഗ് നിരോധനം തുടരുന്നതിനാൽ പല ഇഷ്ട മത്സ്യങ്ങളും കിട്ടാനില്ലാത്ത അവസ്ഥയാണ്. സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് പരമ്പരാഗത രീതിയില്‍ ചെറുവള്ളങ്ങളില്‍ മീന്‍ കിട്ടുന്നത് ആശ്വാസമാണ്. എന്നാല്‍ ലാഭം മുഴുവന്‍ ഇടനിലക്കാര്‍ കൊണ്ടുപോകുന്നതിനാൽ ഇപ്പോഴും സാധാരണക്കാരന് ഉയര്‍ന്ന വില നല്‍കേണ്ട സാഹചര്യമാണ്.