രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ പരിശോധന; കൂത്തുപറമ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Spread the love

കണ്ണൂർ: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

കണ്ണൂർ കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ആറ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.

കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയില്‍ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്തിയ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തുകയും ബോംബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അനേഷണം നടത്തും.