
തിരുവനന്തപുരം : വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, പോളിടെക്നിക് വിദ്യാർഥിനി നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20) യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും ഉയരുന്നത് കേട്ട് നാട്ടുകാർ ഓടിയെത്തി പിൻവാതിൽ ചവിട്ടി തുറന്നാണ് മഹിമയെ ആശുപത്രിയിൽ എത്തിച്ചത്.
വീടിന്റെ മുൻവാതിലും പിൻവാതിലും അകത്തുനിന്ന് പൂട്ടിയ ശേഷം മഹിമ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ നാട്ടുകാരെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനിയും യൂണിയൻ മാഗസിൻ എഡിറ്ററുമാണ് മഹിമ.