സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു; എഡിജിപി എച്ച്‌ വെങ്കിടേഷ് ബാറ്റണ്‍ കൈമാറി; തുടർന്ന് ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖർ ചുമതലയേറ്റു.

പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴുമണിക്ക് നടന്ന ചടങ്ങില്‍ എഡിജിപി എച്ച്‌ വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ശേഷം ധീരസ്‌മൃതി ഭൂമിയിലെത്തി പുഷ്‌പച്ചക്രം സമർപ്പിച്ചു.

തുടർന്ന് ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. രാവിലെ പത്തിന് കണ്ണൂരില്‍ മുഖ്യമന്ത്രി നടത്തുന്ന അവലോകന യോഗത്തില്‍ റവാഡ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് മേധാവിയായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന റവാഡ എ. ചന്ദ്രശേഖറെ കഴിഞ്ഞദിവസമാണ് സർക്കാർ നിയമിച്ചത്. 1991 ബാച്ച്‌ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിയമനത്തിന് യു.പി.എസ്.സി നല്‍കിയ മൂന്നംഗ പട്ടികയിലെ രണ്ടാമനാണ് റവാ‌ഡ.

നിയമന ഉത്തരവ് ഇന്നലെത്തന്നെ ചീഫ്സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതിനെത്തുടർന്ന് വൈകിട്ടോടെ റവാഡയെ കേന്ദ്രസർവീസില്‍ നിന്ന് വിടുതല്‍ ചെയ്തിരുന്നു. 2026 ജൂലായ് വരെയാണ് റവാഡയ്ക്ക് സർവീസുള്ളത്. ‘

എന്നാല്‍, പൊലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ ഒരുവർഷം നീട്ടിക്കിട്ടും. സ്ഥാനമൊഴിഞ്ഞ ഷേഖ് ദർവേഷ് സാഹിബിന് പകരക്കാരനായാണ് റവാഡ ചുമതലയേറ്റത്.