നല്ലൊരു കേന്ദ്രസർക്കാർ ജോലി നേടാം;സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിരവധി അവസരം

Spread the love

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1479 ഒഴിവുണ്ട്, ഇതിൽ 1200 ഒഴിവ് നഴ്സിങ് ഓഫീസറുടേതാണ്. സംവരണവും ഇളവുകളും ഉത്തർപ്രദേശ് സർക്കാരിന്റെ നിയമങ്ങളു അനുസരിച്ചായിരിക്കും.

സ്റ്റെനോഗ്രാഫർ:

ഒഴിവ് 64,
ശമ്പള സ്കെയിൽ: ലെവൽ -4,
യോഗ്യത: ബിരുദവും മിനിറ്റി ൽ 80 വാക്ക് സ്റ്റെനോഗ്രഫി സ്പീഡും 25 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
പ്രായം: 18-40.
ഹോസ്പിറ്റൽ അറ്റൻഡന്റ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവ്-43,
ശമ്പളസ്കെയിൽ: ലെവൽ- 1,
യോഗ്യത: പത്താം ക്ലാസ് വിജയം,
പ്രായം: 18-40.
സ്റ്റോർ കീപ്പർ:

ഒഴിവ്-22,
ശമ്പളസ്സെയിൽ: ലെവൽ- 6,
യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും കംപ്യൂട്ടർ പരിജ്ഞാനവും.
പ്രായം: 18-40.
നഴ്സിങ് ഓഫീസർ:

ഒഴിവ്-1200,
ശമ്പള സ്കെയിൽ: ലെവൽ -7,
യോഗ്യത: ബിഎസ്‌സി (ഓണേഴ്സ‌്) നഴ്‌സിങ്/ബി എസ്സി നഴ്സിങ്/ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്‌സിങ് മിഡ് വൈഫറിയിൽ ഡിപ്ലോമ യും കുറഞ്ഞത് 50 കിടക്കകളു ള്ള ആശുപത്രിയിൽ രണ്ട് വർഷ ത്തെ പരിചയവും.
അപേക്ഷ കർക്ക് സ്റ്റേറ്റ്/ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.
പ്രായം: 18-40.
ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്:

ഒഴിവ്- 81,
ശമ്പളസ്സെയിൽ: ലെവൽ – 5,
യോഗ്യത: ബി എസി (അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോള ജിസ്റ്റ്/ഒടി ടെക്നോളജി/ അനസ്തേ ഷ്യ ടെക്നോളജി).
പ്രായം: 18-40.
മറ്റ് തസ്തികകളും ഒഴിവും:

ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-6,
ടെക്നിക്കൽ ഓഫീസർ (സിഡബ്ല്യുഎസ് ബയോ മെഡിക്കൽ)-1,
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്-7,
മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ-2,
സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-32,
ഡ്രാഫ്റ്റ്സ്മാൻ-1,
സിഎസ്എസ്‌ഡി അസിസ്റ്റന്റ്-20.
തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷാഫീസ്: 1180 രൂപ.

അപേക്ഷ: ഓൺലൈനായി അയക്കണം. അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് ജൂൺ 19 മുതൽ കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.