play-sharp-fill
സൗമ്യയെ കൊലപ്പെടുത്താൻ അജാസ് ശ്രമിച്ചത് രണ്ടാം തവണ: ആദ്യം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മൂന്നു മാസം മുൻപ്; കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത് ; മൂന്നു മാസം മുൻപ് പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല

സൗമ്യയെ കൊലപ്പെടുത്താൻ അജാസ് ശ്രമിച്ചത് രണ്ടാം തവണ: ആദ്യം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് മൂന്നു മാസം മുൻപ്; കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത് ; മൂന്നു മാസം മുൻപ് പരാതികൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല

സ്വന്തം ലേഖകൻ

ആലപ്പുഴ: വനിതാ പൊലീസ് ഓഫിസറായ സൗമ്യയെ കൊലപ്പെടുത്താൻ മൂന്നു മാസം മുൻപ് അജേഷ് നേരത്തെ ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. പൊലീസിൽ നേരത്തെ തന്നെ സൗമ്യ പരാതി നൽകിയിട്ടും സംഭവത്തിൽ നടപടിയുണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഇതോടെ വനിതാ പൊലീസുകാരിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പോലും പൊലീസിൽ നിന്നും നീതി ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
സൗമ്യയെ അജേഷ് കൊലപ്പെടുത്താൻ കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സൗമ്യ വിവാഹ അഭ്യർത്ഥന നിരസിക്കുകയും ചെയ്തിരുന്നു.

സൗമ്യയും പ്രതി അജാസും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നും അടുത്തിടെ അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ പരിചയമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കെ.എ.പി ബെറ്റാലിയനിലെ പരിശീലന കാലത്ത് തുടങ്ങിയ പരിചയമാണ് സൗഹൃദമായി വളർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിവാഹിതനായ അജാസിന് സൗമ്യയെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു എന്നാണ് സൗമ്യയുടെ അമ്മയും പറയുന്നത്. എന്നാൽ, വിവാഹ വാദ്ഗാനം സൗമ്യ നിരസിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.
അജാസിൽ നിന്ന് വധ ഭീഷണി നേരത്തെ ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മൂത്തമകൻ ഋഷികേശ് പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നെന്ന് മകൻ പറഞ്ഞിരുന്നു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു.

കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.