ലഗേജ് തുറന്ന കസ്റ്റംസ് ഞെട്ടി; മക്കാവു തത്ത, മര്‍മോ കുരങ്ങുകള്‍, ടാമറിന്‍; ലക്ഷങ്ങൾ വില വരുന്ന വന്യജീവികളുമായി ദമ്പതികൾ പിടിയിൽ

Spread the love

കൊച്ചി: ലക്ഷങ്ങൾ വില വരുന്ന വന്യജീവികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനതാവളത്തില്‍ പിടിയിലായി. തായ്‍ലന്‍ഡില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്സണ്‍ ജോയ്, ഭാര്യ ആര്യമോള്‍ എന്നിവരാണ് പിടിയിലായത്.

ആറ് വന്യജീവികളെയാണ് ഇവര്‍ കടത്തിയത്. മക്കാവു തത്ത, മൂന്നു മര്‍മോ കുരങ്ങുകള്‍,രണ്ട് ടാമറിന്‍ കുരങ്ങുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണയില്‍ ലക്ഷക്കണക്കിന് രൂപ വില വരും. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്. ഇരുവരും കാരിയര്‍മാരെന്നാണ് കസ്റ്റംസ് നിഗമനം. പിടിയിലായവരെയും ഇവര്‍ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.

ഇന്നലെ വെളുപ്പിന് ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേർന്ന ടിജി 347 തായ് എയർവേയ്സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിൻ ഇൻ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങളും പക്ഷിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ വളർത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമാണ് ഇവ. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മൊസെറ്റ് കുരങ്ങുകള്‍ക്ക് വില ഏതാണ്ട് മൂന്ന് ലക്ഷത്തിലധികമാണ്.