video
play-sharp-fill

ഇനി കടന്നൽ കുത്തേറ്റു മരിക്കുന്നവരുടെ ആശ്രീതർക്ക് നഷ്ടപരിഹാരം ലഭിക്കും

ഇനി കടന്നൽ കുത്തേറ്റു മരിക്കുന്നവരുടെ ആശ്രീതർക്ക് നഷ്ടപരിഹാരം ലഭിക്കും

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് മരിച്ചാലും പാമ്പുകടിയേറ്റ് മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ലഭിക്കും. വനംമന്ത്രി കെ.രാജു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്‌ . വനത്തിനു പുറത്ത് വെച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക (200000 രൂപ) കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും വനംമന്ത്രി അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടന്നൽ കുത്തേറ്റു മരണപ്പെട്ടാലും നഷ്ട പരിഹാരം നൽകും.
വനത്തിനു പുറത്ത് വച്ചു പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന അതേ തുക(200000 രൂപ) കടന്നൽകുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യും.
കടന്നൽ /തേനീച്ച എന്നിവ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയിൽ പെടുന്നവ അല്ലാത്തതിനാൽ അവയുടെ കുത്തേറ്റു മരണപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമായിരുന്നില്ല. നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ സർവീസിലെ സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥ മാറ്റി രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം മതി എന്നും ഭേദഗതി ചെയ്യും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവർക്ക് ചികിത്സാ കാലയളവിൽ ഓരോ ദിവസവും 200 രൂപ വീതം സമാശ്വാസ തുകയും നൽകും.