
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നല്‍കാനൊരുങ്ങി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികള്‍ ഉയർന്ന നൈപുണി നേടാൻ ആണ് ഇങ്ങനെ ഒരു മുന്നൊരുക്കം. നിലവിൽ അഞ്ചാം ക്ലാസുതൊട്ട് തുടങ്ങുന്ന ഹിന്ദി പഠനം ഇനി മുതൽ ഒന്നാം ക്ലാസ്സ് മുതലേ തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നത്.
ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊർജിതമാക്കാനും, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.