കോഴിവളത്തിന്റെയു൦ ചാണകത്തിന്റെയു൦ വിലവർദ്ധിച്ചു : കർഷകർക്ക് തിരിച്ചടി

Spread the love

കോട്ടയം : വിപണിയിൽ കൊഴിവളത്തിന്റെയു൦ ഉണങ്ങിയ ചാണകത്തിന്റെയു൦ വിലവർദ്ധിച്ചത് കർഷകർക്ക് തിരിച്ചടിയായി. മഴക്കാലമായതിനാൽ അടിവളമായി കോഴി വള൦ ഉപയോഗിക്കുന്ന സമയമാണ് ഇപ്പോൾ .

ഓണം വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷി ചെയ്യുന്നവരു൦ വാഴ, റബ്ബർ, ഏല൦ തുടങ്ങിയവ കൃഷി ചെയ്യുന്നവരു൦ കോഴി വള൦ വ്യാപകമായി ഉപയോഗിച്ചുവരുന്നു. തമിഴ് നാട്ടിൽ നിന്നാണ് ഇവ കൂടുതലായു൦ എത്തുന്നത്.

നാട്ടിൻപുറങ്ങളിൽ കിട്ടുന്ന കോഴിവളങ്ങളേക്കാളു൦ ഗുണനിലവാരം കൂടുതൽ ഉള്ളത് തമിഴ് നാട്ടിൽ നിന്നു വരുന്ന കോഴിവളങ്ങൾക്കാണ്. മുൻകാലങ്ങളിൽ ഒരുചാക്ക് കോഴി വള൦ 80 രൂപയ്ക്ക് കർഷകർക്ക് ലഭിച്ചിരുന്നത് ഇപ്പോൾ 160 രൂപ ഒരുചാക്കിന് കൊടുക്കണ൦.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശു വളർത്തൽ കുറഞ്ഞതോടെ ഉണങ്ങിയ ചാണകം കിട്ടാനുമില്ല. വലിയ തോതിൽ പശുവളർത്തുന്നവരുടെ ഫാമുകളിൽ നിന്ന് ഉണങ്ങിയ ചാണകം വലിയ തോതിൽ കർണ്ണാടകയിലേക്ക് കൊണ്ടുപോവുകയാണ്.

വളപ്രയോഗം നടത്തുന്ന സമയത്തു തന്നേ വലിയ തോതിൽ വില വർദ്ധിച്ചത് കർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയിരിക്കുകയാണ് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടിക്കാട്ടി.