play-sharp-fill
ദുരൂഹത നിറഞ്ഞ പൊലീസുകാരൻ: ജീവിക്കുന്നത് തന്നെ ഒറ്റപ്പെട്ട നിലയിൽ; സൗമ്യയെ പരിചയപ്പെട്ടത് പരിശീലകൻ എന്ന നിലയിൽ; കൊലപ്പെടുത്താൻ എത്തിയത് കൃത്യമായ ആസൂത്രണവുമായി

ദുരൂഹത നിറഞ്ഞ പൊലീസുകാരൻ: ജീവിക്കുന്നത് തന്നെ ഒറ്റപ്പെട്ട നിലയിൽ; സൗമ്യയെ പരിചയപ്പെട്ടത് പരിശീലകൻ എന്ന നിലയിൽ; കൊലപ്പെടുത്താൻ എത്തിയത് കൃത്യമായ ആസൂത്രണവുമായി

സ്വന്തം ലേഖകൻ

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതിയായ പൊലീസുകാരൻ ദുരൂഹത നിറഞ്ഞ വ്യക്തിയെന്ന് പൊലീസ്. ആരുമായും അടുപ്പം സൂക്ഷിക്കാത്ത, ആരോടും സുഹൃദമില്ലാത്ത പൊലീസുകാരനായ അജാസ് എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കൊ്ല്ലപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്‌കരനെ പരിശീലിപ്പിച്ചതും ഇതേ പൊലീസുകാരനായിരുന്നു. ആ സമയത്തുണ്ടായ സൗഹൃദമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അജാസിന്റേതിനു എതിർ രീതിയിലള്ള സ്വഭാവമായിരുന്നു സൗമ്യയുടേത്. പരിശീലനത്തിന്റെ സമയത്ത് തന്നെ സൗമ്യയുമായി അടുപ്പം സൂക്ഷിക്കാൻ അജാസ് ശ്രമിച്ചിരുന്നു. എന്നാൽ, അജാസിന്റെ അടുപ്പം സൗമ്യ ആഗ്രഹിച്ചിരുന്നില്ല. അജാസിന്റെ സ്വഭാവം കൃത്യമായി അറിയാവുന്ന സൗമ്യ ഇയാളിൽ നിന്നും കൃത്യമായി അകലം പാലിക്കാൻ ശ്രമച്ചിരുന്നു. എന്നാൽ, ഭർത്താവ് സജീവ് ലിബിയയിലായതിനാൽ സൗമ്യയുമായി അടുപ്പം സൂക്ഷിക്കാനായിരുന്നു അജാസ് ശ്രമിച്ചിരുന്നത്.
പൊലീസുകാരനായ അജാസിൽ നിന്ന് അമ്മയക്ക് ഭീഷണി ഉണ്ടായിരുന്നു എന്ന് മാവേലിക്കരയിൽ കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയുടെ മകൻ ആരോപിക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പൊലീസിനോട് പറയണെന്നും അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകൻ പറയുന്നത്.

അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകൾ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്റെ വാക്കുകൾ. ഒന്നിൽ കൂടുതൽ തവണ ഫോണിൽ തർക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകൻ പറയുന്നുണ്ട്.

സൗമ്യ പുഷ്പകരന്റെ പോസ്റ്റ് മോർട്ടം ഞായറാഴ്ച നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതൽ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.