
ഡൽഹി: ഇന്ത്യൻ എയർഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ വായുസേന ഈ വർഷത്തെ എയർഫോഴ്സ് കോമണ്‍ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ വിളിച്ചു.
ആകെ 284 ഒഴിവുകളിലേക്കാണ് AFCAT അഡ്മിഷൻ നടക്കുക. താല്പര്യമുള്ളവർ ജൂലൈ 1 ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ എയർഫോഴ്സില്‍ AFCAT റിക്രൂട്ട്മെന്റ്. ആകെ 284 ഒഴിവുകള്‍.
ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍), എൻസിസി സ്പെഷ്യല്‍ എൻട്രി സ്കീമുകളിലാണ് അവസരം.
AFCAT Entry
ഫ്ളൈയിങ് = 3 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കല്‍ = 156 ഒഴിവ്
ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കല്‍ = 125
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 56,100 രൂപമുതല്‍ 17,7500 രൂപവരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
AFCAT Entry (ഫ്ളൈയിങ്) = 20 മുതല്‍ 24 വയസ് വരെ.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) = 20 മുതല്‍ 26 വയസ് വരെ.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) = 20 മുതല്‍ 26 വയസ് വരെ.
സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
AFCAT Entry (Flying)
50 ശതമാനം മാർക്കോടെ പ്ലസ്ടു (ഗണിതം, ഫിസിക്സ്) പഠിച്ചിരിക്കണംം. 60 ശതമാനം മാർക്കോടെ ഡിഗ്രി.
AFCAT Entry Ground Duty (Technical)
എയറനോട്ടിക്കല് എഞ്ചിനീയറിങ് (ഇലക്ട്രോണിക്സ്), ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയില്‍ പ്ലസ് ടു ലെവലില്‍ കുറഞ്ഞത് 50 ശതമാനം മാർക്കും, കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രിയും.
AFCAT Entry ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍)
പ്ലസ് ടു, 60 ശതമാനം മാർക്കോടെ പിജി.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ ഇന്ത്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ജൂലൈ 1ന് മുൻപായി അപേക്ഷ നല്‍കണം. വിശദമായ നോട്ടിഫിക്കേഷനും, പ്രോസ്പെടക്ടസും ചുവടെ നല്കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീർക്കാം.
500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി പണമടയ്ക്കണം.