
കട്ടിപുരികത്തിനായി പരീക്ഷണങ്ങൾ നടത്തി മടുത്തോ. ഐബ്രോ പെൻസിലും കാജലുമൊക്കെ ഉപയോഗിച്ചാണ് മിക്കവരും കട്ടിയില്ലാത്ത പുരികത്തെ മറയ്ക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ നല്ല കട്ടിയുള്ള, കറുത്ത പുരികം ലഭിക്കാൻ പല ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും ചെയ്യാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വീട്ടിലുണ്ടാക്കുന്ന കാജൾ ഉപയോഗിച്ച് പുരികം കട്ടിയുള്ളതും കറുത്തതുമാക്കി മാറ്റാൻ സാധിച്ചാലോ?ഇതിനായി ഒരു വാൾനട്ട് എടുക്കണം.
ഇന്ന് മിക്കവാറും സൂപ്പർമാർക്കറ്റുകളിലും നട്ട്‌സ് സ്റ്റോറുകളിലും വാൾനട്ട് ലഭ്യമാണ്. ആദ്യം വാൾനട്ട് ഒരു മെഴുകുതിരിയിൽ വച്ച് കത്തിച്ചതിനുശേഷം ഇത് പൊടിച്ചെടുത്ത് കരിയെടുക്കണം. ഇതിലേയ്ക്ക് ഒരു സ്‌പൂൺ വാസലിൻ, ഒരു വൈറ്റമിൻ ഇ ക്യാപ്‌സൂളിലെ മരുന്ന്, ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ, ഒരു ടീസ്‌പൂൺ ആൽമണ്ട് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.
ഇത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. എല്ലാ ദിവസവും കിടക്കുന്നതിന് മുൻപായി പുരികത്തിൽ പുരട്ടണം. വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ മാറ്റം തിരിച്ചറിയാം. പതിവായി ഉപയോഗിക്കുന്നതിലൂടെ നല്ല സുന്ദരമായ പുരികം സ്വന്തമാക്കാം.