
തൃശ്ശൂർ :തൃശൂരിൽ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. സ്കൂട്ടർ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ കോലഴി കിഴക്കേത്തറ തോമസിൻ്റെ (62) ഏഴ് വാരിയെല്ലുകൾക്ക് പൊട്ടിയിട്ടുണ്ട്. ഭാര്യ ബീന ( 61) തലയിൽ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിന് പൊട്ടലുണ്ട്
തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ റോഡിലെ കുഴിയില്‍ വീഴാതെ സ്കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group