
കാസർകോട് : പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരൻ ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ കായലിലേക്ക് ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരൻ.
നാട്ടുകാർ കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ദിവാകരൻ സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാർ അന്വേഷിച്ചിറങ്ങിയത്. തിരച്ചിലില്‍ കായലിന്റെ തീരത്തുനിന്ന് ദിവാകരന്റെ തോണി കണ്ടെത്തി.
പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കായലില്‍ വലയിട്ട് തിരച്ചില്‍ നടത്തി. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദിവാകരന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പടന്നയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.