നീലഗിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ചു വീണു

Spread the love

നീലഗിരി : തമിഴ്നാട് നീലഗിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ചുവീണു , സ്പീഡ് ബംബില്‍ കയറുമ്ബോള്‍ ആംബുലൻസിന്റെ ഡോർ തനിയെ തുറക്കുകയായിരുന്നു.

video
play-sharp-fill

വാഹനപകടത്തില്‍ പരുക്കേറ്റ ആളായിരുന്നു ആംബുലൻസില്‍ ഉണ്ടായിരുന്നത്.

വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള ലാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് സ്പീഡ് ബംപില്‍ കയറിയിറങ്ങിയപ്പോള്‍ പുറകുവശത്തെ ഡോർ തുറന്ന് പോകുകയും സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നില്‍ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗം കുറവായിരുന്നത് ആശ്വാസമായി. ജില്ലയിലെ സ്വകാര്യ ആംബുലൻസുകളില്‍ വിശദമായ പരിശോധന നടത്താൻ നീലഗിരി കളക്ടർ നിർദ്ദേശിച്ചു.