
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ദുരിതം നേരിട്ട കേരളത്തിന് ആശ്വാസമായി മഴ കുറയുന്നു.
ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ല. പലയിടത്തും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം ഇല്ല.
എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എന്നാല്‍ നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.