
കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽ കുടുങ്ങിയ പശ്ചിമബംഗാൾ സ്വദേശി ഏലാഞ്ചർ (30) ആണ് മരിച്ചത്.
കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ണയാണ് ബൈപ്പാസിൽ പുതിയ ആറുവരിപ്പാതയോട് ചേർന്ന് സ്വകാര്യ ഫ്ലാറ്റിന്റെ നിർമ്മാണ പ്രദേശത്താണ് അപകടം. മണ്ണ് ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്നു തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താൻ ആയില്ല. ഇയാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. എല്ലാവരും പെട്ടെന്ന് ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് എട്ടു വീടുകൾ ആണുള്ളത് ഒരു വീടിന് വിള്ളൽ ഉള്ളതായി പ്രദേശവാസികൾ പറയുന്നു. ശക്തമായ മഴയെത്തും തങ്ങൾക്ക് ഒരു സുരക്ഷയും നൽകാതെയാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നിരുന്നത് എന്നും പ്രദേശവാസികൾ പറഞ്ഞു.