അവിഹിതം ആരോപിച്ച്‌ പീഡനം; യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു; തല മൊട്ടയടിച്ചു; 14 പേര്‍ കസ്റ്റഡിയില്‍

Spread the love

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിച്ച്‌ തല്ലിച്ചതച്ചു. സ്വകാര്യ ഭാഗങ്ങള്‍ ചോരയൊലിപ്പിച്ച നിലയില്‍ ഉപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയാതെ പീഡനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതിയെ അക്രമികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു യുവതിയേയും പുരുഷനെയും നാട്ടുകാർ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരെ ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. മൂന്ന് കുട്ടികളുടെ പിതാവും വിവാഹിതനുമായ രവിയെന്നയാളിനെയാണ് യുവതിക്കൊപ്പം നാട്ടുകാർ പിടികൂടിയത്, ഇയാള്‍ വിവാഹിതയും ബന്ധുവുമായ സ്ത്രീയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രവിയുടെ ഭാര്യ ബന്ധുക്കളോട് പറഞ്ഞിരുന്നു.

തുട‌ർന്ന് ബന്ധുക്കള്‍ നടത്തിയ തരച്ചിലില്‍ ഇരുവരെയുംഗ്രാമത്തിലേക്ക് തിരികെകൊണ്ടുവന്നു. പിന്നാലെ രവിയേയും സ്ത്രീയേയും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാറങ്കല്‍ പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group