കേരളത്തിൽ ഒരു ഉപതിരഞ്ഞെടുപ്പ് ജയിച്ചപ്പോഴേക്കും സർവ്വ വിഷജന്തുക്കളും പുറത്തുവന്ന് തിമിർത്തടുകയാണ് ; വിമർശനം ഉയർത്തി ബെന്യാമൻ

Spread the love

കേരളത്തിൽ  ഒരു ഉപ തെരഞ്ഞെടുപ്പിൽ വലതുമുന്നണി  ജയിച്ചപ്പോഴേക്കും സർവ്വ മത വിഷജന്തുക്കളും മാളം വിട്ടു പുറത്തുവന്നോ എന്ന്   എഴുത്തുകാരന്‍ ബെന്യാമിന്‍. തന്റെ  ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് എഴുത്തുകാരന്റെ വിമര്‍ശനം രേഖപ്പെടുത്തിയത് .സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലനം നല്‍കാനള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ വിവിധ മത സംഘടനങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ബെന്യാമിന്റെ പ്രതികരണം.ഒരു ഉപതെരഞ്ഞെടുപ്പില്‍ വലതു മുന്നണി ജയിച്ചതേ ഉള്ളു. അപ്പോഴേക്കും കേരളത്തിലെ സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിര്‍ത്താടുകയാണ്. ശ്രദ്ധിച്ചാല്‍ കേരളത്തിന് കൊള്ളാം – എന്നാണ് ബെന്യാമിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമസ്ത, മുജാഹിദ് സംഘടയായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നിവ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് ബെന്യാമിന്റെ ഈ പരാമര്‍ശം.

video
play-sharp-fill

എന്നാല്‍, നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടിയതിന് പിന്നാലെ ബെന്യാമിന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂംബ ഡാന്‍സിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.