ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

Spread the love

ചങ്ങനാശേരി: റേഡിയോ മീഡിയാ വില്ലേജും ഡിസിഎല്‍ ചങ്ങനാശേരി മേഖലയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണ പരിപാടിയും നോ പറയാം ഡിസിഎല്‍ കിക്ക് ഔട്ട് ബ്രിഗേഡ് പ്രവര്‍ത്തന വര്‍ഷവും മീഡിയാ വില്ലേജ് തിയറ്ററില്‍ നടന്നു.
അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ആന്‍റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ കാമ്ബയിന്‍റെ ലോഗോ ഡിസിഎല്‍ മേഖല ഓര്‍ഗൈനസര്‍ ജോഷി കൊല്ലാപുരത്തിനു നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു.

video
play-sharp-fill

മീഡിയാ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്ബ് അധ്യക്ഷനായിരുന്നു. ഡിസി എല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആന്‍സി മേരി ജോണ്‍, കെ. വിപിന്‍ രാജ്, പരിമള്‍ ആന്‍റണി, റോയി തോമസ്, അല്‍ഫോന്‍സ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സെന്‍റ് ആന്‍സ് സ്‌കൂള്‍ ഗായകസംഘം ലഹരി വിരുദ്ധ തീം സോംഗ് അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group