എംജി ഓണേഴ്‌സ് ബിരുദം; 3–ാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു;ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ അപേക്ഷിക്കാം

Spread the love

കോട്ടയം: എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്‌സ് ബിരുദ പ്രവേശനത്തിനുള്ള 3–ാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ 2 അലോട്മെന്റുകളിൽ താൽക്കാലിക പ്രവേശനം എടുത്തവരും 3–ാം അലോട്മെന്റ് ലഭിച്ചവരും 30നു വൈകിട്ട് നാലിനകം സ്ഥിരപ്രവേശനം നേടണം.

പുതുതായി അപേക്ഷിക്കാം
ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കു ജൂലൈ 1 മുതൽ 3 വരെ പുതുതായി റജിസ്റ്റർ ചെയ്യാം. https://cap.mgu.ac.in നേരത്തേ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ മാറ്റുന്നതിനും ഈ സമയത്ത് അവസരമുണ്ട്. നിലവിൽ സ്ഥിരപ്രവേശനം എടുത്തവരും ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവരും അലോട്മെന്റ് റദ്ദായിപ്പോയവരും ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും പുതിയ ഓപ്ഷൻ നൽകാം.