play-sharp-fill
വാട്‌സ്ആപ് ദുരുപയോഗം ചെയ്യുന്നവരെ കോടതി കയറ്റാനൊരുങ്ങി കമ്പനി

വാട്‌സ്ആപ് ദുരുപയോഗം ചെയ്യുന്നവരെ കോടതി കയറ്റാനൊരുങ്ങി കമ്പനി

സ്വന്തം ലേഖിക

ഉപദേശിച്ച് ഉപയോക്താക്കളെ നേർവഴിക്ക് നടത്താനുള്ള ശ്രമം വാട്സ്ആപ്പ് ഉപേകിഷിക്കുന്നു. ഇനിമുതൽ വാട്സ്ആപ് ദുരുപയോഗം ചെയ്യുന്നവരെയും കമ്പനികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് തീരുമാനം. നിയമലംഘകർക്ക് ഡിംസബർ ഏഴ് മുതൽ കോടതി കയറേണ്ടിയും വരും.
ആപ്ലിക്കേഷന്റെ നിയമാവലി പാലിക്കാത്തവരേയും ദുരുപയോഗം ചെയ്യുന്നവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന കാര്യം വാട്സ്ആപ്പ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ചട്ടംപാലിക്കാത്തവരെ വാട്സ്ആപ്പിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ കമ്പനി പരീക്ഷിച്ചിരുന്നു. എന്നാൽ ഇത് ഫലം കാണാതെ വന്നതോടെയാണ് നിയമത്തിന്റെ വഴിക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.നിരീക്ഷണം കർശനമാക്കി പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകൾ വീതം നീക്കം ചെയ്യാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഫെയ്സ്ബുക്കും ട്വിറ്ററുമൊക്കെ ഇത്തരം വ്യാജവേട്ട നടത്തി കോടിക്കണക്കിന് ഉപയോക്താക്കളെ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, വാട്സ്ആപ്പ് ഇത്തരം കർശന നടപടിയിലേക്ക് കടക്കുന്നത് ആദ്യമാണ്.