കെഎസ്ആർടിസിയും കോൺക്രീറ്റ് മിക്‌സിങ് വണ്ടിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങളും കത്തി നശിച്ചു, നിരവധി പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വാളകം: കൊട്ടാരക്കര വാളകത്ത് വാനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ്സിന് തീപിടിച്ചു. ബസ്സിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പൊള്ളലേറ്റു.പതിനൊന്ന് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസും കോൺക്രീറ്റ് മിക്സർ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു മണിക്കൂർ മുമ്പാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ടികൾ രണ്ടും കത്തിനശിച്ച അവസ്ഥയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്താൻ വൈകിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്പരിക്കേറ്റവരെ പൊലീസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.