മദ്രസയിലേക്കെന്ന് പറഞ്ഞ് വെള്ളച്ചാട്ടം കാണാന്‍ പോയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പെട്ടു; രക്ഷപ്പെടല്‍ അത്ഭുതകരമായി

Spread the love

കോഴിക്കോട്: മദ്രസസിലേക്കെന്ന് പറഞ്ഞ് വെള്ളച്ചാട്ടം കാണാന്‍ പോയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പെട്ടു. ബാലുശ്ശേരി പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന്‍ ആണ് കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തില്‍ വീണത്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടിയോളം താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളില്‍ തട്ടി നിന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മാസിന്റെ കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഇവിടെയെത്തുകയും മാസിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.

മദ്രസസിലേക്കെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. അവധി ദിവസമായതിനാല്‍ ഇവര്‍ കാരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിന്‍ കാല്‍ വഴുതി വീണതാണെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group