മരണ ദൂതുമായെത്തുന്ന ബിഗ് ബോസ്! വിചിത്രം തന്നെ ഈ ദുരന്തങ്ങൾ; ബിഗ് ബോസില്‍ മത്സരാർത്ഥികളായിരുന്ന ഏഴ് താരങ്ങള്‍ക്കും സംഭവിച്ചതെന്ത്‌

Spread the love

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ്‌ബോസ്, മലയാളം, തമിഴ്, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ ഈ റിയാലിറ്റി ഷോ നടത്തിവരികയാണ്.

ബിഗ് ബോസുമായി ബന്ധപ്പെട്ട് നടന്ന വിചിത്രമായൊരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

ഇന്നലെ രാത്രി പ്രശസ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ ഷെഫാലി ജാരിവാല മരിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു ചർച്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഷെഫാലി ജരിവാലയ്ക്ക് നാല്‍പ്പത്തിരണ്ട് വയസായിരുന്നു. യാദൃശ്ചികമെന്ന് പറയട്ടെ ബിഗ് ബോസിലെ രണ്ട് മുൻ മത്സരാർത്ഥികള്‍ സമാന രീതിയില്‍ മരിച്ചിരുന്നു. ഷെഫാലിയെപ്പോലെത്തന്നെ അവരും നാല്‍പ്പത്തിയഞ്ച് വയസിന് താഴെയുള്ളവരായിരുന്നു. ഷെഫാലിയടക്കം ഏഴ് ബിഗ് ബോസ് മുൻ മത്സരാർത്ഥികളാണ് അകാലത്തില്‍ പൊലിഞ്ഞുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലാണ് ഷെഫാലി ബിഗ് ബോസില്‍ പങ്കെടുത്തത്. ഈ ഷോയില്‍ മുൻ കാമുകനായ സിദ്ധാർത്ഥ് ശുക്ലയും പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധവും ഏറെ ചർച്ചയായതാണ്. ബിഗ് ബോസ് 13 വിജയിയായ സിദ്ധാർത്ഥ് ശുക്ല 2021ല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ധാർത്ഥിന് അപ്പോള്‍ പ്രായം നാല്‍പ്പതായിരുന്നു.

ബിഗ് ബോസ് 14 മത്സരാർത്ഥിയായിരുന്ന സൊനാലി ഫോഗട്ട് 2023ല്‍ 42ാം വയസില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ബിഗ് ബോസ് 7 ലെ ജനപ്രിയ മുഖമായ പ്രത്യുഷ ബാനർജി 2016ല്‍ ആത്മഹത്യ ചെയ്തു. അവർക്കന്ന് ഇരുപത്തിനാല് വയസായിരുന്നു.

ബിഗ് ബോസ് 10ലെ മത്സരാർത്ഥിയായിരുന്നു സ്വാമി ഓം 2021ല്‍ കൊവിഡിനെ തുടർന്ന് മരിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്ന സോമദാസ് ചാത്തന്നൂർ 2021ല്‍ അന്തരിച്ചു. കൊവിഡ് മൂലമുള്ള പ്രശ്നങ്ങളായിരുന്നു കാരണം.ബിഗ് ബോസ് കന്നഡ3 ലെ ജയശ്രീ രാമയ്യ 2020 ല്‍ ആത്മഹത്യ ചെയ്തിരുന്നു.

ഏഴ് മുൻ മത്സരാർത്ഥികളുടെ ജീവനാണ് അകാലത്തില്‍ പൊലിഞ്ഞുപോയത്. പോരാത്തതിന് എല്ലാവരും നാല്‍പ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. കൊവിഡും, ആത്മഹത്യയും, ഹൃദയാഘാതവുമാണ് മരണങ്ങള്‍ക്ക് പിന്നില്‍.