മോഷണം നടത്തി അതിലൂടെ ലഭിക്കുന്ന പണം ലഹരിക്കായി ചിലവഴിക്കും: 32 ക്രിമിനൽ കേസുകളിൽ പ്രതി; ഒടുവിൽ ബുള്ളറ്റ് മോഷ്ടാവ് പാലക്കാട് കസബ പൊലീസിന്റെ പിടിയിൽ

Spread the love

പാലക്കാട്‌: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബുളറ്റ് മോഷ്ടാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്തനെ (മഞ്ച അനന്തൻ) (വയസ് 24 ) യാണ് പാലക്കാട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന ബ്ലൂഡാർട്ട് സ്ഥാപനത്തിലെ ജീവനക്കാരൻ്റെ റോയൽ എൻഫീൽഡ് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മെയ് മാസം 21 തിയതി സൈഡ് ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷമാണ് ബൈക്ക് കളവ് ചെയ്തത്. തമിഴ്നാട് ഉക്കടത്തിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ വരുന്ന വഴിയിലാണ് ചന്ദ്രനഗറിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ചത്. ബൈക്കിൻ്റെ നമ്പർ തിരുത്തിയ ശേഷം നാട്ടിലെത്തുകയും ചെയ്തു.

അറസ്റ്റിലായ അനന്തൻ കാർ മോഷണം ബൈക്ക് മോഷണം, മാല പൊട്ടിക്കൽ, കൊലപാതക ശ്രമം തുടങ്ങി 32 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഒപ്പം കളവിന് വന്ന പ്രതി സമാനമായ കേസിൽ തിരുവനന്തപുരം നെടുമങ്ങാട് പോലീസ് പിടി കൂടിയിട്ടുണ്ട്. പിടികൂടാൻ വന്ന പോലീസിനെ കാർ ഇടിച്ച് വീഴ്ത്തിയ കേസിലും പ്രതിയാണ് അനന്തുവും സുഹൃത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ട് . മോഷണം നടത്തുകയും അതിലൂടെ ലഭിക്കുന്ന പണം ലഹരിക്കായി ചിലവഴിക്കുകയുമാണ് പ്രതികളുടെ രീതി.

പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത്.എം, എസ് ഐ മാരായ ഹർഷാദ്.എച്ച്, വിപിൻ രാജ്, റഹിമാൻ, എ എസ് ഐ കാദർപാഷ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്.ആർ രഘു.ആർ, സിപിഒ ശ്രീലത എന്നിവരാണ് കേസന്വേഷണം നടത്തിയത്.