പഴംപൊരിയുടെ പഴക്കത്തെച്ചൊല്ലി കടയുടമയും പ്രദേശവാസിയും ഏറ്റുമുട്ടി; പരിക്കേറ്റ കടയുടമ ആശുപത്രിയില്‍

Spread the love

കൊല്ലം: കൊല്ലം അമ്പലംകുന്ന് ചെറുവയ്ക്കലില്‍ പഴംപൊരിയുടെ പഴക്കത്തെച്ചൊല്ലി കടയുടമയും പ്രദേശവാസിയും തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ കടയുടമ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ചായ കുടിക്കാനെത്തിയ പ്രദേശവാസി പഴംപൊഴി കഴിച്ച ശേഷം ഇത് ഇന്നലത്തെയാണോ എന്ന് കളിയാക്കി ചോദിച്ചു. ഇന്നലത്തെയല്ല മെനഞ്ഞാന്നത്തെയാണെന്ന് കടയുടമ മറുപടി നല്‍കിയതോടെ പ്രദേശവാസി ക്ഷുഭിതനായി അസഭ്യവർഷവും വധഭീഷണിയും മുഴക്കിയ ശേഷം കടയുടമയെ മർദ്ദിക്കുകയായിരുന്നു. സംഭവം ചൂണ്ടിക്കാട്ടി കടയുടമ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.