ഗുണകേവില്‍ അതിക്രമിച്ച്‌ കടന്ന് റീല്‍സ് ചിത്രീകരണം; യുവാവിന് പിഴ ചുമത്തി വനം വകുപ്പ്

Spread the love

കൊടൈക്കനാലിലെ ഗുണ കേവില്‍ അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ച യുവാവിന് പിഴ. തമിഴ്നാട് സ്വദേശിക്കാണ് 10,000 രൂപ വനംവകുപ്പ് പിഴ ചുമത്തിയത്.ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാല്‍ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിൻ്റെ വിജയത്തിന് പിന്നാലെ, ഗുണയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനയാണ് അനുഭവപ്പെടുന്നത്. വിനോദ സഞ്ചാരികള്‍ നില്‍ക്കുന്നതിനിടെയാണ് ഒരു യുവാവ് പെട്ടെന്ന് അപകടം നിറഞ്ഞ സ്ഥലത്ത് ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്നത്. പ്രവേശനമില്ലാത്ത സ്ഥലത്ത് നിന്ന് ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ഇതോടെയാണ് അധികൃതർ വിഷയത്തില്‍ ഇടപെട്ടത്. തുടർന്ന് യുവാവിന് തമിഴ്നാട് വനംവകുപ്പാണ് പിഴ ചുമത്തുകയായിരുന്നു.