ആപ്പിളും ഓട്സും ഉണ്ടോ?; എളുപ്പത്തില്‍ ഹെല്‍ത്തി ആയൊരു ഷേക്ക് കുടിച്ചാലോ?

Spread the love

ആപ്പിളും ഓട്സും നമ്മള്‍ എപ്പോഴും കഴിക്കാറുണ്ട്. എന്നാല്‍ ഇവ രണ്ടും ഒരു മില്‍ക്ക് ഷേക്കായി ആരും അധികം ട്രൈ ചെയ്തിട്ടുണ്ടാകില്ല.ഈ ഷേക്ക് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് ശരീര ഭാരം കുറയ്ക്കുകയും, ഹൃദ്രോഗം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കുടിക്കുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്നങ്ങളും കുറയുന്നു.

രാത്രി മുഴുവൻ കുതിർത്ത ഓട്സ് ഒരു കപ്പ്, ഒരു ആപ്പിള്‍ കഷണങ്ങളാക്കിയത്, ഒരു ടീസ്പൂണ്‍ ന്യൂട്ടല്ല, രുചിയ്ക്കനുസരിച്ച്‌ കറുവപ്പട്ട പൊടി, ഒരു വലിയ ഗ്ലാസില്‍ പാല്‍ എന്നിവയാണ് ഈ മില്‍ക്ക് ഷേക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകള്‍.

ഓട്സ്, ആപ്പിള്‍ കഷണങ്ങളുടെ പകുതിയും, പാല്‍, ന്യൂട്ടല്ല എന്നിവ ഒരു മിക്സില്‍ ചേർക്കുക. ഈ ചേരുവകള്‍ മില്‍ക്ക് ഷേക്കിന്റെ രൂപത്തിലേക്ക് അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച്‌ കറുവപ്പട്ട പൊടിയും ബാക്കിയുള്ള ആപ്പിളും വേണമെങ്കില്‍ ന്യൂട്ടല്ലയും ചേർക്കുക. ഈ ഷേക്ക് ഫ്രിഡ്ജില്‍ തണുപ്പിച്ച്‌ ആവശ്യാനുസരണം വിളമ്ബാം. ഹെല്‍ത്തി മില്‍ക്ക് ഷേക്ക് റെഡി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group