ഒരു കിടിലൻ കുക്കി ഉണ്ടാക്കിയാലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ഫില്‍ഡ് കുക്കീസ് റെസിപ്പി നോക്കാം

Spread the love

കോട്ടയം: ഒരു കിടിലൻ കുക്കി ഉണ്ടാക്കിയാലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ഫില്‍ഡ് കുക്കീസ് റെസിപ്പി നോക്കാം.

ഈസിയായി വീട്ടില്‍ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാർക്ക് ചോക്ലേറ്റ് – 60 ഗ്രാം
ഓയില്‍ – 1/4 കപ്പ്
പൊടിച്ച പഞ്ചസാര – 1/2 കപ്പ്
മുട്ടയുടെ മഞ്ഞ – 1
വാനില എസ്സെൻസ് – 1/2 ടീസ്പൂണ്‍
പാല്‍ – 1/2 കപ്പ്
മൈദ – 1 കപ്പ്
കൊക്കോ പൗഡർ – 1/2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡർ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളായി മുറിക്കുക. ഡബിള്‍ ബോയിലർ രീതി അല്ലെങ്കില്‍ മൈക്രോവേവ് ഉപയോഗിച്ച്‌ ചോക്ലേറ്റ് ഉരുക്കിയെടുക്കണം. ഉരുകിയ ചോക്ലേറ്റ് ഒരു പൈപ്പിങ്ങ് ബാഗിലേക്ക് ഒഴിക്കുക. ഇനി ഒരു ഷീറ്റിലേക്ക് റൗണ്ടില്‍ പൈപ്പ് ചെയ്യുക. ഇത് 10 മിനിറ്റ് ഫ്രിഡ്ജില്‍ വെക്കുക.

ബാറ്റർ തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഓയില്‍ ഒഴിച്ചു കൊടുക്കുക.ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് സോഫ്റ്റാകുന്നതുവരെ നന്നായി ഇളക്കുക. അതിനുശേഷം മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി ഇളക്കുക. വാനില എസ്സെൻസ് ചേർക്കുക. പാല്‍ ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇനി മൈദ, കൊക്കോപൗഡർ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ച്‌ ചേർക്കുക. നന്നായി യോജിക്കുന്നത് വരെ എല്ലാം മിക്സ് ചെയ്തെടുക്കണം. (ബാറ്റർ വളരെ കട്ടിയുള്ളതോ വളരെ അയഞ്ഞതോ ആയിരിക്കരുത്)

ഇനി ഒരു പൈപ്പിങ് കവർ എടുത്ത് ബാറ്റർ പൈപ്പിങ് കവറിലേക്ക് നിറച്ച്‌ അലുമിനിയം ഫോയില്‍ ഇട്ട ബേക്കിംഗ് ട്രേയില്‍ ബാറ്റർ വൃത്താകൃതിയില്‍ പൈപ്പ് ചെയ്യുക. തയ്യാറാക്കിയ ചോക്ലേറ്റുകള്‍ മുകളില്‍ വച്ച്‌ ചെറുതായി അമർത്തുക. വീണ്ടും മുകളില്‍ ബാറ്റർ പൈപ്പ് ചെയ്യുക. ഇത് 175℃ പ്രീഹീറ്റ് ചെയ്ത ഓവനില്‍ 10 മുതല്‍ 15 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം.

ഓവനില്‍ അല്ലാതെ ഈ കുക്കീസ്‌ ബേക്ക് ചെയ്തെടുക്കാനായി ഒരു പ്ലേറ്റിനു മുകളില്‍ ബാറ്റർ പൈപ്പ് ചെയ്യുക (ഒരു അലുമിനിയം ലിഡ് അല്ലെങ്കില്‍ അതുപോലെയുള്ള ഒന്ന് തിരഞ്ഞെടുക്കാം). തയ്യാറാക്കിയ ചോക്ലേറ്റുകള്‍ മുകളില്‍ വയ്ക്കുക, ചെറുതായി അമർത്തുക. വീണ്ടും മുകളില്‍ ബാറ്റർ പൈപ്പ് ചെയ്യുക. 10 മിനിറ്റ് സ്ററൗവില്‍ വച്ച്‌ പ്രീഹീറ്റ് ചെയ്ത ഉയരമുള്ള ഒരു പാനില്‍ ഒരു വയർ റാക്ക് ഇറക്കിവച്ചു അതിനു മുകളില്‍ പ്ലേറ്റ് വയ്ക്കുക, പാൻ മൂടുക. ഇടത്തരം ചൂടില്‍ 25 മുതല്‍ 30 മിനിറ്റ് വരെ വേവിക്കുക. ചോക്ലേറ്റ് ഫില്‍ഡ് കുക്കീസ്‌ തയ്യാർ.