സിംഗപ്പൂര്‍ ചരക്കു കപ്പല്‍ വാൻ ഹയിയില്‍ വീണ്ടും തീ പടരുന്നു; നിയന്ത്രണാതീതമായതോടെ അപകടാവസ്ഥയില്‍; കപ്പല്‍ ഭാഗികമായി തകർന്നു; വൈകാതെ മുങ്ങിയേക്കും

Spread the love

കൊച്ചി: കേരളതീരത്ത് വെച്ച്‌ തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പല്‍ വാൻ ഹയിയില്‍ വീണ്ടും തീ വ്യാപിക്കുന്നു.

ദിവസങ്ങളായി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ടതോടെ സ്ഥിതി നിയന്ത്രണാതീതമായിരിക്കുകയാണ്. ഇതേ രീതിയില്‍ തീ തുടർന്നാല്‍ കപ്പല്‍ വൈകാതെ മുങ്ങിയേക്കും.

അത്യന്തം അപകടകരമായ സ്ഥിതിയാണു കപ്പലില്‍. തീ പിടിച്ച്‌ കപ്പല്‍ ഭാഗികമായി തകർന്നിട്ടുണ്ട്. ചരക്കു വയ്ക്കുന്ന അറകളില്‍ ചിലതു ഭാഗികമായി തകർന്നു. അടുക്കി സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്നറുകള്‍ മറിഞ്ഞു വീഴുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് കടലിലേക്ക് വീണിട്ടില്ല. കാലാവസ്ഥ പ്രതികൂലമായാല്‍ കാറ്റ് വർധിക്കുന്നതിനനുസരിച്ച്‌ കപ്പലിന്റെ എല്ലാ ഭാഗങ്ങളിലേക്കും തീ പടരുകയാണ്. കപ്പലിലുള്ള പ്ലാസ്റ്റിക് റെസിൻ നിറച്ചിട്ടുള്ള കണ്ടെയ്നറുകള്‍ക്കു തീ പിടിച്ചതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.