നല്ല റോഡില്ലാതെ വർഷങ്ങളോളം വലഞ്ഞു നാട്ടുകാർ: ടാർ ചെയ്ത് മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നു: കോട്ടയം പെരുവയിൽ മാസങ്ങൾക്കു മുൻപ് ടാർ ചെയ്ത റോഡ് തകർന്നു

Spread the love

പെരുവ: മാസങ്ങള്‍ക്കു മുമ്പ് ടാര്‍ ചെയ്ത റോഡ് തകർന്നു. മുളക്കുളം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ കല്ലുമട-കാരിക്കോട് റോഡില്‍ കാരിക്കോട് മഹാദേവ

ക്ഷേത്രത്തിനു സമീപമാണ് ടാറിംഗ് ഇളകിത്തുടങ്ങിയത്
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നാട്ടുകാരുടെ നിരന്തര അഭ്യര്‍ഥനയെ

ത്തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍നിന്നു പണം അനുവദിച്ചാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. റോഡിന്‍റെ പല ഭാഗങ്ങളിലും കനം കുറച്ചാണ് ടാറിംഗ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.