സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കവും തട്ടിക്കൊണ്ടു പോകലും ; ഒരു വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ മധ്യവയസ്കന്റെ മൃതദേഹം വയനാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

Spread the love

നീലഗിരി : കോഴിക്കോട് നിന്ന് കാണാതായ മധ്യവയസ്കന്റെ  മൃതദേഹം വയനാട് ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തി.

വയനാട് സുൽത്താൻബത്തേരി  സ്വദേശി പൂമലയിൽ ഹേമ ചന്ദ്രൻ (54) ആണ് മരിച്ചത്. ഇയാളെ ഒരു വർഷം മുൻപ് കോഴിക്കോട് നിന്നാണ് കാണാതായത്, കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

2024 മാർച്ച് 20 നാണ് ഇയാളെ കാണാതാകുന്നത്, അന്ന് ഭാര്യ സുഭിക്ഷ പോലീസിൽ പരാതി നൽകുകയായിരുന്നു, സാമ്പത്തിക തർക്കത്തെ തുടർന്ന് പെൺ സുഹൃത്തിനെ കൊണ്ട് മെഡിക്കൽ കോളേജ് പരിസരത്ത് എത്താൻ പറഞ്ഞ് ഫോണിൽ വിളിപ്പിച്ച് ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ മൂന്നു പ്രതികളാണുള്ളതെന്നും രണ്ടുപേരെ പിടികൂടിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശികളായ നൗഷാദ് ,ജ്യോതിഷ്, അജേഷ് എന്നിവരാണ് പ്രതികൾ.