പെരിന്തൽമണ്ണ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി ;നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്

Spread the love

പെരിന്തൽമണ്ണ :മണ്ണാർമലയിൽ വീണ്ടും പുലി.നാട്ടുകാർ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയിലെത്തുന്നു.

വനം വകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല.

നേരത്തെയും പുലി ഇറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. അന്നും പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്ന് കൂട് വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതുവരെയും പുലിയെ പിടികൂടാനായില്ല.

നാട്ടുകാർ വലിയ ആശങ്കയിലാണ്. വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.