ബസിൽ നിന്ന് മാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ ഓടിച്ചിട്ട് പിടികൂടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

 

അരൂർ: ബസിൽ നിന്നും മാലമോഷ്ടിച്ച് ഓടിയ തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്നാട് ദിണ്ടിഗൽ ജില്ലയിൽ പഴനി അക്രവാൾ സ്ട്രീറ്റിൽ മിത്ര (35), പൂർണ്ണ (25) എന്നിവരെയാണ് അരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വീരേന്ദ്ര കുമാറും സംഘവും ചേർന്ന് പിടികൂടിയത്.തിരുവിഴയിൽ നിന്ന് അരൂർ ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ പോകുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന്റ മാല എരമല്ലൂർ കവലയിൽ വച്ചാണ് നാടോടികൾ പൊട്ടിച്ചെടുത്തത്.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നാടോടി സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.