മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (15) ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തംലേഖകൻ
കോട്ടയം : പ്രളയ പുനരധിവാസത്തിനു കൂടുതല്‍ സഹായം നൽകണം എന്ന ആവശ്യവുമായി മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതി പരിഹരിക്കാനുള്ള സഹായം എന്നിവ ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം നല്‍കും.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി പങ്കെടുത്തിരുന്നില്ല.
Third Eye News Live
0