സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ എക്സൈസ് റജിസ്റ്റർ ചെയ്തത് 31,852 ലഹരിക്കേസുകൾ; പിടികൂടിയത് 348 കോടി രൂപയുടെ ലഹരിവസ്തുക്കൾ; മുന്നിൽ പാലക്കാട് ജില്ല

Spread the love

തൊടുപുഴ: സംസ്ഥാനത്തു 5 വർഷത്തിനിടെ എക്സൈസ് റജിസ്റ്റർ ചെയ്ത 31,852 ലഹരിക്കേസുകളിലായി പിടികൂടിയത് 348 കോടി രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കൾ.

ഇക്കാലയളവിൽ പിടിച്ച കഞ്ചാവ്, ബ്രൗൺഷുഗർ, ഹഷീഷ് ഓയിൽ, മെത്താംഫെറ്റമിൻ, എംഡിഎംഎ, ഹെറോയിൻ എന്നീ ലഹരിവസ്തുക്കളുടെ ആകെ മൂല്യമാണിത്.

ഇതിൽ 116.79 കോടി രൂപയുടെ കഞ്ചാവും 101 കോടി രൂപയുടെ എംഡിഎംഎയും ഉൾപ്പെടുന്നു. 81.18 കോടി രൂപയുടെ ഹഷീഷ് ഓയിൽ, 43.61 കോടി രൂപയുടെ മെത്താംഫെറ്റമിൻ, 5.32 കോടി രൂപയുടെ ബ്രൗൺഷുഗർ, 53 ലക്ഷം രൂപയുടെ ഹെറോയിൻ എന്നിവയുമാണു പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാടു ജില്ലയിലാണു കഴിഞ്ഞ 5 വർ‌ഷത്തിനിടെ ഏറ്റവും കൂടുതൽ മൂല്യം വരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. 65.28 കോടി. എറണാകുളം ജില്ലയിൽ നിന്ന് 63.17 കോടി രൂപയുടെ ലഹരിവസ്തുക്കളും പിടികൂടി.

(ജില്ല, 5 വർഷത്തിനിടെ പിടികൂടിയ ലഹരി വസ്തുക്കളുടെ മൂല്യം കോടിയിൽ)

തിരുവനന്തപുരം – 31.76

കൊല്ലം – 8.12

പത്തനംതിട്ട -.73.07

ആലപ്പുഴ – 5.76

കോട്ടയം – 3.35

ഇടുക്കി – 6.58

എറണാകുളം – 63.17

തൃശൂർ – 25.83

പാലക്കാട് – 65.28

മലപ്പുറം – 49.86

കോഴിക്കോട് – 31.22

വയനാട് – 27.14

കണ്ണൂർ – 23.66

കാസർകോട് – 5.94