ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് താഴെ വീണ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റു; നെടുങ്കണ്ടം സ്വാദേശിയായ യുവാവിന് പരിക്ക്

Spread the love

ഇടുക്കി: ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് താഴെ വീണ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് പരിക്ക്.

ഇടുക്കി നെടുങ്കണ്ടത്തായിരുന്നു സംഭവം താന്നിമൂട് സ്വദേശി ഡോണി മാത്യുവിനാണ് പരിക്കേറ്റത്.

ഷോക്കേറ്റ ടോണി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുല്ല് ചെത്തുന്നതിനിടെയായാണ് യുവാവിന് ഷോക്കേല്‍ക്കുന്നത്. വൈദ്യുതാഘാതമേറ്റതിന് പിന്നാലെ ബോധരഹിതനായ യുവാവിനെ പരിസരത്തുണ്ടായിരുന്ന ആളുകള്‍ ചേർന്നാണ് രക്ഷപെടുത്തിയത്. ഉടൻ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടോണിയുടെ കാലുകള്‍ക്കും കൈകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റിട്ടുള്ളത്. ബോധം നഷ്ടപ്പെട്ട ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.